രാജസ്ഥാനിൽ കൈക്കൂലി കേസിൽ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ - മെഡിക്കൽ ഓഫീസർ
രാജസ്ഥാൾ ജലവാർ ജില്ലയിൽ ഹരിഗഡ് പ്രൈമറി ഹെൽത്ത് കെയർ സെന്‍ററിൽ നിയമിക്കപ്പെട്ട ഡോ. പ്രദീപ് ശർമയാണ് അറസ്റ്റിലായത്.
ജയ്പൂർ: 12,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ. രാജസ്ഥാൾ ജലവാർ ജില്ലയിൽ ഹരിഗഡ് പ്രൈമറി ഹെൽത്ത് കെയർ സെന്‍ററിൽ നിയമിക്കപ്പെട്ട ഡോ. പ്രദീപ് ശർമയാണ് അറസ്റ്റിലായത്. ഇയാൾ ട്രാൻസ്ഫർ പോസ്റ്റിംഗിനായി പുരുഷ നഴ്‌സായ സഞ്ജയ് മെഹറിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സഞ്ജയ് മെഹർ എസിബിക്ക് പരാതി നൽകുകയും പ്രതിയെ കെണിയിൽ വീഴ്ത്തുകയുമാണ് ഉണ്ടായതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ വക്താവ് അറിയിച്ചു. കൈക്കൂലി തുക സർക്കാർ വസതിയിൽ ഉപേക്ഷിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടപ്പോഴാണ് പ്രതിയായ മെഡിക്കൽ ഓഫീസർ അറസ്റ്റിലായത്. പ്രദീപ് ശർമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.