ന്യൂഡൽഹി:കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ സിംഗു അതിർത്തിയിൽ പ്രതിഷേധക്കാർക്ക് കൊവിഡ് പരിശോധനയുമായി ഡോക്ടർമാർ. പ്രതിഷേധത്തിനിടെ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനാൽ പ്രതിഷേധക്കാർക്കിടയിൽ കൊവിഡ് പരിശോധന നടത്തണമെന്ന് സന്നദ്ധ സംഘടനയിലെ ഡോക്ടർമാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
പകർച്ചവ്യാധികൾക്കിടയിൽ സുരക്ഷാ മാർഗനിർദേശങ്ങൾ ഇല്ലാതെയാണ് കർഷകർ പ്രതിഷേധിക്കുന്നതെന്നും പ്രതിഷേധക്കാരെ ബോധവാന്മാരാക്കണമെന്നും പലരും മാസ്ക് ധരിക്കാതെയും ശരിയായ സാമൂഹിക അകലം ഉറപ്പാക്കാത്തതുമാണ് എത്തുന്നതെന്നും ഇഎൻടി സർജൻ ഡോ. സരിക വർമ്മ മാധ്യമങ്ങളോട് പറഞ്ഞു.