കുംഭമേളക്കിടെയുളള സ്ത്രീകളുടെ ഗംഗാ നദിയിലെ സ്നാനത്തിന്‍റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. പൊതു താത്പര്യ ഹർജിയിൻ മേൽ അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.
സ്ത്രീകള്‍ സ്നാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് അസീം കുമാർ റായിയാണ് കോടതിയെ സമീപിച്ചത്. ഹർജി കേട്ട കോടതി അച്ചടി -ദ്യശ്യമാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാൽ ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു.