കേരളം

kerala

ETV Bharat / bharat

ഇ-ഓഫീസ് പദ്ധതി; വിദേശകാര്യമന്ത്രാലയത്തിന് പുരസ്‌കാരം - ഇ-ഓഫീസ് പദ്ധതി നടപ്പാക്കൽ; വിദേശകാര്യമന്ത്രാലയത്തിന് പുരസ്‌കാരം

പേപ്പർരഹിതമായ തൊഴിലിടങ്ങൾ സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണ് ഇ-ഓഫീസ് പദ്ധതി ആവിഷ്‌കരിച്ചത്

Ministry of External Affairs  e-governance  National Workshop on E-Office  passport seva projects  Pravasi Bharatiya Divas Portals  ഇ-ഓഫീസ് പദ്ധതി  ഇ-ഓഫീസ് പദ്ധതി നടപ്പാക്കൽ; വിദേശകാര്യമന്ത്രാലയത്തിന് പുരസ്‌കാരം  ജിതേന്ദ്ര സിങ്
ഇ-ഓഫീസ് പദ്ധതി നടപ്പാക്കൽ; വിദേശകാര്യമന്ത്രാലയത്തിന് പുരസ്‌കാരം

By

Published : Feb 12, 2020, 6:26 PM IST

ന്യൂഡൽഹി:ഇ-ഗവേർണൻസ് പദ്ധതികൾക്കും ഇ-ഓഫീസ് നടപ്പിലാക്കിയതിനും വിദേശകാര്യമന്ത്രാലയ(എംഇഎ)ത്തിന് പുരസ്‌കാരം. പേപ്പർരഹിതമായ തൊഴിലിടങ്ങൾ സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണ് ഇ-ഓഫീസ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ 80 ശതമാനം പ്രവർത്തനങ്ങളും വിജയകരമായ രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. ഇ-ഓഫീസിന്‍റെ ദേശീയ വർക്‌ഷോപ്പിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് പുരസ്‌കാരദാനം നടത്തിയത്.

സർക്കാർ സേവനങ്ങളും പൗരന്മാരെ കേന്ദ്രീകരിച്ചുള്ള ഭരണവും ഇ-ക്രാന്തിയുടെ നാല് മിഷൻ മോഡ് പദ്ധതികളിലൂടെ കാണാൻ സാധിക്കും. ഇ-ഓഫീസ്, ഇ-സമ്പാദനം, കുടിയേറ്റം, വിസ, വിദേശികളുടെ രജിസ്ട്രേഷൻ, ട്രാക്കിങ് സിസ്റ്റം (ഐവിഎഫ്ആർടി), പാസ്‌പോർട്ട് സേവാ പദ്ധതികൾ (പിഎസ്‌പി) എന്നിങ്ങനെയാണ് ഇ-ക്രാന്തിയിൽ ഉൾപ്പെടുന്നത്. ഇ-ഗവേർണൻസും മറ്റ് പദ്ധതികളുടെ പ്രവർത്തനങ്ങളും എംഇഎ ഏറ്റെടുത്തു.

ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ വിദ്യാർഥി പോർട്ടൽ, ഇ-ഓഡിറ്റ് പോർട്ടൽ, നവീകരിച്ച നോ ഇന്ത്യ പ്രോഗ്രാം, പ്രവാസി ഭാരതീയ ദിവസ് പോർട്ടലുകൾ, നയതന്ത്ര തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷൻ, ഇഷ്യുവൻസ് സിസ്റ്റം തുടങ്ങിയവയാണ് ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങൾ.

ABOUT THE AUTHOR

...view details