എല്‍ടിടിഇയെ പിന്തുണച്ച് പ്രസംഗിച്ചു; എംഡിഎംകെ നേതാവ് വൈക്കോക്ക് ഒരു വര്‍ഷം തടവ് - തമിഴ് പുലി
ഐപിസി 124(എ) പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ശിക്ഷ
ചെന്നൈ:നിരോധിത സംഘടന എല്‍ടിടിഇക്ക് പിന്തുണ അറിയിച്ച് പ്രസംഗിച്ച എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോക്ക് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ പ്രത്യേക കോടതി. 2009ല്‍ നടന്ന പുസ്‌തകപ്രകാശന വേളയില്‍ ശ്രീലങ്കന്‍ തമിഴ് പുലികളെ പിന്തുണച്ചും ഇന്ത്യന്‍ ഗവണ്‍മെന്‍റിനെ കുറ്റപ്പെടുത്തിയും വൈക്കോ സംസാരിച്ചിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ചെന്നൈയിലെ പ്രത്യേക കോടതി ഐപിസി 124(എ) പ്രകാരം വൈക്കോക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ശിക്ഷക്ക് എതിരെ അപ്പീൽ നൽകാൻ ജഡ്‌ജി ജെ ശാന്തി അദ്ദേഹത്തിന് ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്.