ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. രാജ്യത്ത് സംമ്പൂര്‍ണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപജീവനമാര്‍ഗം തേടി പോയവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് വരേണ്ട അവസ്ഥയാണെന്നും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. പലരും കാല്‍ നടയായിട്ടാണ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നത്. അവര്‍ക്ക് നിലവില്‍ താമസിക്കുന്ന ഇടങ്ങളില്‍ തുടരാനുള്ള സാഹചര്യത്തിനായി അതാത് സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കുന്നില്ലെന്നും മായാവതി ആരോപിച്ചു.
അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മായാവതി
ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപജീവനമാര്‍ഗം തേടി പോയവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് വരേണ്ട അവസ്ഥയാണെന്നും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു
അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മായാവതി
ദിവസവേതനത്തിനായി മറ്റു സംസ്ഥാനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത് ദളിത്, ആദിവാസി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗക്കാരാണ്. തിരിച്ചെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുങ്ങുന്നില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.