കേരളം

kerala

By

Published : Oct 23, 2019, 3:26 PM IST

Updated : Oct 23, 2019, 5:28 PM IST

ETV Bharat / bharat

സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ന്നു; യുപി സര്‍ക്കാരിനെതിരെ മായാവതിയുടെ ട്വീറ്റ്

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മായാവതിയുടെ ട്വീറ്റ്

സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ന്നു; യുപി സര്‍ക്കാരിനെതിരെ മായാവതിയുടെ ട്വീറ്റ്

ലക്നൗ: ഉത്തര്‍പ്രദേശിന്‍റെ ക്രമസമാധാന നില പാടെ തകര്‍ന്നെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് മായാവതി. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മായാവതിയുടെ ട്വീറ്റ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് കുറ്റകൃത്യം വര്‍ധിച്ചതായി കാണാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി ഉയരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന ബിജെപി ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മായാവതി ട്വീറ്റ് ചെയ്തു.

2017ലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം അമ്പതുലക്ഷത്തിലധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊലപാതകങ്ങളാണ് അവയില്‍ അധികവും. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ നടന്ന കുറ്റകൃത്യ നിരക്ക് 33 ശതമാനത്തില്‍ അധികമാണ്. തട്ടികൊണ്ടുപോകല്‍ അടക്കമുള്ള സംഭവങ്ങള്‍ 27 ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Last Updated : Oct 23, 2019, 5:28 PM IST

ABOUT THE AUTHOR

...view details