ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ പുതുവർഷം ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള, ബംഗാൾ, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് പുതുവർഷമാണ്. അസമിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വിളവെടുപ്പ് ഉത്സവം ഇന്ന് തുടങ്ങും.
"വിഷു ആശംസകൾ, ശുഭോ പോഹില ഭോഷിയാക്"; ആശംസയുമായി പ്രധാനമന്ത്രി
കേരള, ബംഗാൾ, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് പുതുവർഷമാണ്. അസമിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വിളവെടുപ്പ് ഉത്സവം ഇന്ന് തുടങ്ങും.
വിഷു
"വിവിധ ഉത്സവങ്ങളിൽ ഏവർക്കും ആശംസകൾ. ഈ ഉത്സവങ്ങൾ ഇന്ത്യയിലെ സാഹോദര്യത്തിന്‍റെ ചൈതന്യം വർധിപ്പിക്കട്ടെ. സന്തോഷവും ആരോഗ്യവും നൽകട്ടെ. വരും നാളിൽ കൊവിഡ് -19 ന്‍റെ ഭീഷണിയെ ചെറുക്കാൻ നമുക്ക് കൂടുതൽ ശക്തി ലഭിക്കട്ടെ," പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
അതത് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും അദ്ദേഹം ആശംസകൾ നേർന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം കുറിച്ചു.