ഉത്തര്‍പ്രദേശ്:ആറുവയസുള്ള ക്ഷയരോഗിയായ പെണ്‍കുട്ടിയെ ദത്തെടുത്ത് ഉത്തര്‍പ്രദേശ് മധുര ജില്ലാ മജിസ്ട്രേറ്റ്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് സർവഗ്യ റാം മിശ്ര ആറു വയസുകാരിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുക്കാൻ പ്രചോദനമായത് യുപി ഗവർണറുടെ വാക്കുകളാമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. 18 വയസിന് താഴെയുള്ള ഒരു ക്ഷയ രോഗിയെ എങ്കിലും ഉദ്യോഗസ്ഥര്‍ ദത്തെടുക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഗവർണറുടെ ആഹ്വാനത്തെത്തുടർന്ന് ഇവിടത്തെ നിരവധി ഉദ്യോഗസ്ഥർ ടിബി രോഗിയെ ദത്തെടുത്തതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ് കുമാർ ശർമ പറഞ്ഞു.
ക്ഷയ രോഗികളായ കുട്ടികളെ ദത്തെടുത്ത് യുപിയിലെ ഉദ്യോഗസ്ഥര്‍ - ആറുവയസുള്ള ക്ഷയരോഗിയായ പെണ്‍കുട്ടിയെ ദത്തെടുത്ത് ഉത്തര്‍പ്രദേശ് മധുര ജില്ലാ മജിസ്ട്രേറ്റ്.
ദത്തെടുക്കുന്നത് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന്
ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥര്‍ 18 വയസില്‍ താഴെയുള്ള ക്ഷയ രോഗികളെ ദത്തെടുക്കുന്നു
താൻ ദത്തെടുത്ത കുട്ടിയെ 108 ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുന്നെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. കുട്ടിക്ക് ഇപ്പോള്‍ നാല് കിലോ ഭാരം കൂടിയതായും മിശ്ര പറഞ്ഞു. ദത്തെടുക്കുന്നവര്‍ വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.