മഥുരയില്‍ അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു - ഉത്തർപ്രദേശ്
24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുമെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ
ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ അനാഥാലയത്തിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. ആറ് മാസവും രണ്ട് വയസുള്ള കുട്ടികളാണ് മരിച്ചത്. പത്ത് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സർവഗ്യ രാം മിശ്ര പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് കുട്ടികൾ സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. 24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുമെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലയിലെ മെഡിക്കൽ ഓഫിസർ പറഞ്ഞു.