ന്യൂഡൽഹി: കൊവിഡ് രോഗം മൂലം ഈ കാലഘട്ടത്തിൽ മാസ്കുകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയാണെന്നും അവ ഇപ്പോൾ പരിഷ്കൃത സമൂഹത്തിന്റെ പ്രതീകമായി മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്ന രീതി പുരോഗതിയിലെത്തിയെന്നതിന്‍റെ തെളിവാണ്. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
മാസ്കുകള്‍ പരിഷ്കൃത സമൂഹത്തിന്‍റെ പ്രതീകമെന്ന് പ്രധാനമന്ത്രി - മാസ്കുകള്‍ പരിഷ്കൃത സമൂഹത്തിന്‍റെ പ്രതീകമെന്ന് പ്രധാനമന്ത്രി
കൊറോണ നമുക്ക് ചുറ്റും വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് മോദി.
മാസ്കുകള്‍ പരിഷ്കൃത സമൂഹത്തിന്‍റെ പ്രതീകമെന്ന് പ്രധാനമന്ത്രി
നമ്മുടെ പ്രവര്‍ത്തന രീതി, ജീവിത രീതി, ശീലങ്ങള്‍ എന്നിവയില്‍ നല്ല മാറ്റങ്ങളാണ് വന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് മാസ്ക് ഉപയോഗിക്കല്‍. മാസ്കിനെക്കുറിച്ചുള്ള ധാരണകളും മാറുകയാണ്. മാസ്ക് ഉപയോഗിക്കുന്നവരെല്ലാം രോഗികളല്ല. നിങ്ങള്‍ മാസ്ക് ഉപയോഗിക്കുന്നത് വഴി നിങ്ങളെയും മറ്റുള്ളവരേയും ആണ് രക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.