ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ മാസ്‌ക് ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായെന്നും ഇവ പരിഷ്‌കൃത സമൂഹത്തിന്‍റെ പ്രതീകമായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിസന്ധി വിവിധ വിഷയങ്ങളില്‍ നമ്മളെ കൂടുതൽ അവബോധമുള്ളവരാക്കി മാറ്റി. ജീവിത ശൈലിയിലും ശീലങ്ങളിലും ഒത്തിരി നല്ല മാറ്റങ്ങൾ കൊണ്ടു വന്നെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാസ്‌കുകൾ പരിഷ്‌കൃത സമൂഹത്തിന്‍റെ പ്രതീകമായി മാറും: പ്രധാനമന്ത്രി നരേന്ദ്ര മോദി
മാസ്‌ക് സ്വയരക്ഷക്ക് മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷക്കുമാണ്. മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ പറഞ്ഞു
മാസ്‌കുകൾ പരിഷ്‌കൃത സമൂഹത്തിന്‍റെ പ്രതീകമായി മാറും: പ്രധാനമന്ത്രി നരേന്ദ്ര മോദി
മാസ്‌ക് സ്വയരക്ഷക്ക് മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷക്കുമാണെന്നും എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും ഈ ശീലം എന്നേന്നേക്കുമായി ഒഴിവാക്കാനുള്ള അവസരമാണ് കൊവിഡ് കാലമെന്നും പ്രധാമന്ത്രി നരേന്ദ്രമോദി ഓര്‍മിപ്പിച്ചു.