കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ ഇതിഹാസം മേരി കോം ക്വാര്‍ട്ടറില്‍ - ഇന്ത്യന്‍ ഇതിഹാസം മേരി കോം ക്വാര്‍ട്ടറില്‍

51 കിലോവിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ ജൂതാമസ് ജിറ്റ്പോങ്ങിനെ 5–0നാണ് തോല്‍പ്പിച്ചത്

ഇന്ത്യന്‍ ഇതിഹാസം മേരി കോം ക്വാര്‍ട്ടറില്‍

By

Published : Oct 8, 2019, 8:46 PM IST

ഉലാന്‍-ഉടെ: വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇതിഹാസതാരം എം.സി. മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍. ആറ് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ മേരി കോം 51 കിലോവിഭാഗം പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍റിന്‍റെ 21കാരിയായ ജൂതാമസ് ജിറ്റ്പോങ്ങിനെ 5–0നാണ് തോല്‍പ്പിച്ചത്. ഏഴാം ലോകകിരീടം ലക്ഷ്യമിട്ടാണ് മുപ്പത്തിയാറുകാരിയായ മേരി മല്‍സരിക്കുന്നത്. 48 കിലോ വിഭാഗം ബോക്സിങ് ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. ഇതോടെ മേരി കോമിന് 2020ലെ ഒളിംപിക്സിനുള്ള സാധ്യതയേറി.

For All Latest Updates

ABOUT THE AUTHOR

...view details