ഹരിയാനയില്‍ മാരുതി സുസുക്കി നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു - രണ്ട് ദിവസം
സെപ്‌തംബര്‍ ഏഴ്, എട്ട് തിയതികളിലാണ് ഉത്പാദനം നിര്‍ത്തിവച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ഹരിയാനയിലെ മാരുതി സുസുക്കി കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ട് ദിവസത്തേക്ക് കാര്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു. ഗുരുഗ്രാം, മാനേസര്‍ പ്ലാന്‍റുകളിലെ ഉത്പാദനമാണ് സെപ്റ്റംബര്‍ ഏഴ്, എട്ട് തിയതികളില്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി അറിയിച്ചു. ഇതിനിടെ ഓഗസ്റ്റ് മാസത്തില്‍ കമ്പനി കാറിന്‍റെ ഉത്പാദനം 33.99 ശതമാനമാക്കി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 1,68,725 യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇക്കൊല്ലം 1,11,370 കാറുകളാണ് ഉത്പ്പാദിപ്പിച്ചത്. ജൂലൈയില്‍ കാറുകളുടെ ഉത്പാദനം 25 ശതമാനമായും കുറച്ചിരുന്നു. സെപ്‌തംബര്‍ ഒന്നിന് കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.