മലയാളി യുവാവിന്‍റെ സർട്ടിഫിക്കറ്റുകള്‍ കളഞ്ഞുകിട്ടി: അറിയിപ്പുമായി കർണാടക എസ്ആര്‍ടിസി - bengaluru
റിബിൻ ബേബി എന്ന വ്യക്തിയുടെ എൻജിനിയറിങ് ബിരുദ സർട്ടിഫിക്കറ്റും പാസ്പോർട്ടുമാണ് ഹിന്ദുപൂരിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസിൽ നിന്നും കളഞ്ഞുകിട്ടിയത്.
ബംഗളൂരു: മലയാളി യുവാവിന്‍റെ ബിരുദ സർട്ടിഫിക്കറ്റും പാസ്പോർട്ടും ബംഗളൂരുവില്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്നും കളഞ്ഞുകിട്ടി. റിബിൻ ബേബി എന്ന വ്യക്തിയുടെ എൻജിനിയറിങ് ബിരുദ സർട്ടിഫിക്കറ്റും പാസ്പോർട്ടുമാണ് ഹിന്ദുപൂരിൽ നിന്നും ബംഗളൂരുവിലേക്കുള്ള ബസിൽ നിന്നും കളഞ്ഞുകിട്ടിയത്. ദോഡവല്ലപുര ഡെപ്യൂട്ടി മാനേജർ എം ബി അനന്ദ് സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ റോബിനെ സമീപിച്ചെങ്കിലും ഫേണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. സർട്ടിഫിക്കറ്റിനായി 7760990367 നമ്പറിൽ ബന്ധപ്പെടുകയോ ദോഡവല്ലപുര ഗവൺമെന്‍റ് കോളേജിന് സമീപത്തെ ദോഡവല്ലപുര കെഎസ്ആർടിസിയെ സമീപിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.