ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ശനിയാഴ്ച മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പാമേദിലെ തൊമ്പ്ഗുഡ സിഎഎഫ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം നടന്നത്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു - jawan
അരവിന്ദ് മിഞ്ച്, സുകു ഹപ്ക എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് ആക്രമണം
അരവിന്ദ് മിഞ്ച്, സുകു ഹപ്ക എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ക്യാമ്പിന് സമീപത്ത് ബൈക്കില്‍ പട്രോളിംഗിന് ഇറങ്ങവെ ആയിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണമെന്ന് എസ്പി ഗോവര്‍ധന്‍ താക്കൂര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Last Updated : Apr 28, 2019, 9:33 AM IST