ഇംഫാല്‍: നിലവാരമില്ലാത്ത മാസ്‌കുകൾ വിതരണം ചെയ്‌ത മണിപ്പൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ലാംഫലിലെ സെൻട്രൽ മെഡിക്കൽ ഡയറക്‌ട്രേറ്റിൽ നടത്തിയ പരിശോധനയിലാണ് നിലവാരമില്ലാത്ത എൻ 95 മാസ്‌കുകൾ പൊലീസ് കണ്ടെത്തിയത്.
നിലവാരമില്ലാത്ത മാസ്‌കുകൾ വിതരണം ചെയ്‌തു; മണിപ്പൂർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
ചുരാചന്ദ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ നിലവാരമില്ലാത്ത മാസ്‌കുകൾ വിതരണം ചെയ്‌തുവെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലൻസ് പ്രത്യേക സംഘം റെയ്‌ഡ് നടത്തിയത്.
ചുരാചന്ദ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ നിലവാരമില്ലാത്ത മാസ്‌കുകൾ വിതരണം ചെയ്‌തുവെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലൻസ് പ്രത്യേക സംഘം റെയ്‌ഡ് നടത്തിയത്. 1,250 എൻ 95 മാസ്‌കുകളും മറ്റ് മെഡിക്കൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ സാമ്പിളുകളും സംഘം പിടിച്ചെടുത്തു. ഏപ്രിൽ 14ന് നിലവാരമില്ലാത്ത 200 എൻ 95 മാസ്‌കുകൾ ജില്ലാ ആശുപത്രിയിൽ വിതരണം ചെയ്‌തതായി കണ്ടെത്തി. അതേസമയം ഐസൊലേഷൻ വാര്‍ഡില്‍ ഉപയോഗിക്കുന്ന മാസ്‌കുകളില്‍ നിലവാരമില്ലാത്തവ തിരിച്ചയക്കുകയും പകരം പുതിയവ എത്തിക്കുകയും ചെയ്‌തിരുന്നതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ ഡയറക്‌ട്രേറ്റ് ഉദ്യോഗസ്ഥർക്കും അഞ്ച് മാസ്‌ക് നിര്‍മാണ കമ്പനികളുടെ ഉടമസ്ഥർക്കുമെതിരെ കേസെടുത്തു.