കേരളം

kerala

ETV Bharat / bharat

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം , ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി മണിപ്പൂർ - ഗവർണർ

പൗരത്വ ബില്ലിനെ സംബന്ധിച്ച് നവ മാധ്യമങ്ങളിലൂടെയുളള നടക്കുന്ന വ്യാജ പ്രചരണങ്ങൾ ഗുരുതരമായ ക്രമസമാധാന ലംഘനത്തിനും വർഗീയ ലഹളക്കും കാരണമാകുകയാണെന്നും ഉത്തരവിൽ പറയുന്നു

മണിപ്പൂരിലെ പ്രതിഷേധം

By

Published : Feb 13, 2019, 1:10 AM IST

പൗരത്വ ബില്ലെനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന മണിപ്പൂരിൽ സമരക്കാരെ അടിച്ചമർത്താൻ പുതിയ ഉത്തരവുമായി മണിപ്പൂർ സർക്കാർ. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനാണ് ഗവർണർ നജ്മ ഹെപ്തുളള ഉത്തരവിറക്കിയിരിക്കുന്നത്.

മണിപ്പൂരിലെ പ്രതിഷേധം
മണിപ്പൂർ പീപ്പിൾസ് എഗൈൻസ്റ്റ് ദി സിറ്റിസൺഷിപ് ,പീപ്പിൾ അലൈൻസ് മണിപ്പൂർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും ബില്ലിനെതിരെ പ്രതിഷേധം നടത്തുന്നത് . പുതിയ ഉത്തരവിലൂടെ ഈ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ജനങ്ങൾക്കിടയിൽ വിദ്വേഷമുളവാക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനായി വിദ്യാർഥി സംഘടനകൾ, പ്രാദേശിക സംഘടനകൾ എന്നിവ നവ മാധ്യമങ്ങളായ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ വ്യജവാർത്തകൾ പ്രചരിപ്പിക്കാനുളള ആയുധമായി ഇവ മാറിയെന്നും ഗവർണറുടെ ഉത്തരവ്.
മണിപ്പൂരിലെ പ്രതിഷേധം
ഇത്തരം പ്രചരണങ്ങൾ ഗുരുതരമായ ക്രമസമാധാന ലംഘനത്തിനും വർഗീയ ലഹളക്കും കാരണമാകുകയാണ്. അതിനാൽ മണിപ്പൂരിലെ എല്ലാ ഇന്‍റർനെറ്റ് സേവനങ്ങളും നിർത്തലാക്കുകയാണ് , ഇത് മറികടന്ന് പ്രവർത്തിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
പൗരത്വ ബില്ലിനെതിരെ മണിപ്പൂരിൽ പ്രതിഷേധം


ABOUT THE AUTHOR

...view details