ഇംഫാൽ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരികെ വരുന്നവർ യാത്ര സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെക്കരുതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൺ സിങ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിൽ 1,140 തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയത്. ഇവരെ 14 ദിവസത്തെ ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. സർക്കാരിന്‍റെ പുതിയ വെല്ലുവിളിയാണ് ഇതെന്നും സർക്കാർ പക്വമായ രീതിയിൽ വെല്ലുവിളിയെ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരികെയെത്തുന്നവർ യാത്രാ ചരിത്രം മറച്ചുവെക്കരുതെന്ന് മണിപ്പൂർ മുഖ്യമന്ത്രി - എൻ ബിരേൺ സിങ്
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിൽ 1,140 തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയത്.
തിരികെ എത്തിയവർ യാത്രാ ചരിത്രം മറച്ചുവെക്കരുതെന്ന് മണിപ്പൂർ മുഖ്യമന്ത്രി
പഞ്ചാബ്, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മണിപ്പൂർ പൗരന്മാരെ തിരികെ എത്തിക്കുമെന്നും എൻ.ബിരേൺ സിങ് പറഞ്ഞു. സർക്കാർ നൽകുന്ന ക്വാറന്‍റൈൻ സംവിധാനങ്ങളിൽ തൃപ്‌തരാകണമെന്നും ആഢംബര ഹോട്ടലുകൾക്കപ്പുറം ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.