മംഗളൂരു: 2015ൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടു പേർക്ക് പോക്സോ കോടതി 20 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തെളിവുകളുടെ പശ്ചാതലത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 376(D) പ്രകാരമാണ് കേസെടുത്തത്. 20,000 രൂപ പിഴയിൽ 18,000 രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്ന് കോടതി വിധിച്ചു. പിഴ നൽകാത്ത സാഹചര്യത്തിൽ പ്രതികൾ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.