മംഗളൂരു:പനാമ പതാകയുള്ള ക്രൂയിസ് കപ്പൽ ന്യൂ മംഗലൂരു തുറുമുഖത്തു നിന്നും തിരിച്ചയച്ചതായി തുറമുഖ അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 'എംഎസ്‌സി ലിറിക്ക' എന്ന കപ്പൽ ശനിയാഴ്ചയാണ് തിരിച്ചയച്ചത്.
വിദേശ ക്രൂയിസ് കപ്പലുകള്‍ക്ക് മംഗലൂരു തുറമുഖത്ത് വിലക്കേര്‍പ്പെടുത്തി
എം.എസ്.സി ലിറിക്ക' എന്ന കപ്പൽ ശനിയാഴ്ചയാണ് തിരിച്ചയച്ചത്. വിദേശത്ത് നിന്നുള്ള കപ്പലുകളെ അനുവധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറമുഖ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
വിദേശത്ത് നിന്നുള്ള കപ്പലുകളെ അനുവധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറമുഖ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇക്കാര്യം എല്ലാ തുറമുഖങ്ങളെയും അറിയിച്ചതായി ന്യൂ മംഗളൂരു പോർട്ട് ട്രസ്റ്റ് ചെയർമാൻ എ വി രമണ പറഞ്ഞു. സീസണില്‍ 25 ഓളം കപ്പലുകള്‍ തുറമുഖത്ത് എത്താറുണ്ട്. അതിനിടെ ദേശീയ ദുരന്ത നിവാരണ സേന മംഗളൂരു വിമാനത്താവളത്തില്‍ കൊവിഡ് 19 തടയുന്നതിനുള്ള ബോധവല്‍ക്കരണം നടത്തുന്നുണ്ട്.