സഞ്ജയ് ഗാന്ധിയുടെ 39-ാം ചരമ വാർഷികം; ആദരാഞ്ജലി അർപ്പിച്ച് മേനക ഗാന്ധിയും വരുണും - ന്യൂഡൽഹി
സഞ്ജയ് ഗാന്ധിയുടെ സ്മാരകത്തിൽ ഇരുവരും പുഷ്പാർച്ചന നടത്തി.
ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയുടെ 39-ാം ചരമ വാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് കുടുംബം. ഭാര്യ മേനക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും ശാന്തി വനത്തിലെത്തി സഞ്ജയ് ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. മുൻ എംപി സഞ്ജയ് ഗാന്ധി 1980 ൽ ന്യൂഡൽഹിയിലെ സഫ്‌ദര്‍ജംഗ് വിമാനത്താവളത്തിന് സമീപം ഉണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡൽഹി ഫ്ലൈയിങ് ക്ലബിന്‍റെ ഒരു പുതിയ വിമാനം പറത്തുകയായിരുന്നു അദ്ദേഹം. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്‌സഭാംഗവുമായിരുന്നു സഞ്ജയ് ഗാന്ധി.