മാണ്ഡ്യ: മാണ്ഡ്യയിൽ മൂന്ന് ക്ഷേത്ര പുരോഹിതരെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒന്‍പത് പേര്‍ ഉള്‍പ്പെട്ട കേസിലെ മറ്റ് നാല് പ്രതികള്‍ ഒളിവിലാണെന്നും മാണ്ഡ്യ പോലീസ് സൂപ്രണ്ട് പരശുരാമ കെ പറഞ്ഞു. ഇവരിൽ നാലുപേർ മാണ്ഡ്യ, രാമനഗര ജില്ലകളിൽ നിന്നുള്ളവരാണെന്നും ഒരാൾ ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു.
കർണാടകയിലെ പുരോഹിതരുടെ കൊലപാതകം; അഞ്ച് പേർ അറസ്റ്റില്‍
തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിന് ശേഷം മാണ്ഡ്യയിൽ മൂന്ന് ക്ഷേത്ര പുരോഹിതരെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഒന്‍പത് പേര്‍ ഉള്‍പ്പെട്ട കേസിലെ മറ്റ് നാല് പ്രതികള്‍ ഒളിവിലാണെന്നും മാണ്ഡ്യ പൊലീസ് സൂപ്രണ്ട് പരശുരാമ കെ പറഞ്ഞു.
സെപ്റ്റംബർ 10ന് രാത്രി മാണ്ഡ്യ പട്ടണത്തിലെ അർക്കേശ്വര ക്ഷേത്രത്തിനുള്ളിൽ ഉറങ്ങുകയായിരുന്ന ആനന്ദ്, ഗണേഷ്, പ്രകാശ് എന്നീ മൂന്ന് ക്ഷേത്ര പുരോഹിതരെ ഒമ്പത് പേർ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ചു. പുരോഹിതന്മാർ ക്ഷേത്രത്തിന്‍റെ സുരക്ഷാ ഗാർഡുകളും ആയിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിജി (26), അരക്കൽ ദോഡിയുടെ ഗാന്ധി (28), തോപ്പനഹള്ളിയിലെ മഞ്ജു (31) എന്നിവരാണ് പ്രതികളില്‍ മൂന്ന് പേര്‍. ഇവരെ കൊന്നശേഷം കൊള്ളക്കാർ സംഭാവന പെട്ടിയിലെ നോട്ടുകൾ എടുക്കുകയും നാണയങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.
മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ ഒരു ബസ് സ്റ്റാൻഡിൽ ചിലർ സംശയാസ്പദമായി സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് വളഞ്ഞിട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസുകാരെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ഒരു ഇൻസ്പെക്ടറെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മദ്ദുരു താലൂക്ക് ഗ്രാമത്തിനടുത്താണ് സംഭവം. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ മദ്ദുരു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മിംസിൽ ചികിത്സയിലാണ്. സ്വയം പ്രതിരോധത്തിനായി പൊലീസിന് വെടിയുതിർക്കേണ്ടിവന്നു. ഇവരിൽ മൂന്ന് പേർക്കെങ്കിലും കാലിൽ വെടിയേറ്റതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്കാളിത്തം പൊലീസ് പരിശോധിക്കുന്നുണ്ട്. അവർ പട്ടണത്തിലെ മറ്റൊരു ക്ഷേത്രം കൊള്ളയടിച്ചതായും സംശയിക്കുന്നു.