ഭുവനേശ്വർ: ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബ്രിന്ദബൻ ബഹ്റ ,ഭാര്യ ഊർമിള ബഹ്റ ,മകൾ സുനിത എന്നിവരാണ് മരിച്ചത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ബ്രിന്ദബൻ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യയും മകളും നിലത്ത് രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു.
ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - ദുരൂഹസാഹചര്യം
ബ്രിന്ദബൻ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യയും മകളും നിലത്ത് രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു.
ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.