റായ്പൂർ: മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ധാംതാരി ജില്ലയിലെ തെലിൻസാട്ടി ഗ്രാമത്തിലെ 27കാരനായ ഹർദേവ് സിൻഹയാണ് മരിച്ചത്. ജൂൺ 29നാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലീസ് ഓഫീസർന്മാരും ഇയാളെ ആശുപത്രിലെത്തിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ചത്തീസ്ഗഡിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
ജൂൺ 29നാണ് യുവാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽവെച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ ശരീരത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ചത്തീസ്ഗഡിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
റായ്പൂരിലെ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ആരോഗ്യ നില മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ സഹോദരനും ഇത്തരത്തിൽ മാനസിക പ്രശ്നമുണ്ടെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.