ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി - ഹൈദരാബാദ്
46 വയസ്സുള്ള നവീൻ കുമാർ എന്ന ആളെയാണ് കണാതായത്. ഇയാളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി
ഹൈദരാബാദ്:കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാളെ കാണാതായി. ഹൈദരാബാദിലെ സരോനഗർ ടാങ്കിന് സമീപത്താണ് സംഭവം. 46 വയസ്സുള്ള നവീൻ കുമാർ എന്ന ആളെയാണ് കണാതായത്. തകരാറിലായിരുന്ന വാഹനം റേഡിൽ നിന്നും തള്ളിമാറ്റുന്നതിനിടെ നവീൻ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയും കനത്ത മഴയെത്തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാവുകയുമായിരുന്നെന്ന് സരോനഗർ ഇൻസ്പെക്ടർ കെ സീതാരം പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.