റായ്‌പൂര്‍:ഛത്തീസ്‌ഗഡിലെ സൂരജ്‌പൂർ ജില്ലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ 18 വയസുകാരൻ കൊല്ലപ്പെട്ടു. മണിറാം എന്നയാളാണ് മരിച്ചത്. പ്രതാപൂർ വനമേഖലയിലെ ദർഹോറ ഗ്രാമത്തിൽ ഞായറാഴ്‌ച രാത്രിയോടെയാണ് സംഭവം. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഗ്രാമവാസികൾ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വനം, വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഛത്തീസ്‌ഗഡില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ 18കാരൻ കൊല്ലപ്പെട്ടു - കാട്ടാന ആക്രമണം
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഗ്രാമവാസികൾ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്
മണിറാമിന്‍റെ കുടുംബത്തിന് 25,000 രൂപ അടിയന്തര സഹായമായി നല്‍കി. 5.75 ലക്ഷം രൂപ നഷ്‌ട പരിഹാരമായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 12 ഓളം ആനകൾ ഇപ്പോഴും പ്രദേശത്ത് കൂട്ടമായി കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ജാഗ്രത പാലിക്കാൻ ഗ്രാമവാസികളോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വടക്കൻ ഛത്തീസ്‌ഗഢിലെ വനമേഖലയോട് ചേര്‍ന്നുള്ള സർഗുജ, സൂരജ്‌പൂർ, കോർബ, റായ്‌ഗഡ്, ജഷ്‌പൂർ, ബൽറാംപൂർ തുടങ്ങിയ ജില്ലകളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചൽ വന മേഖലയിലെ ജംപാലി ഗ്രാമത്തിന് സമീപം കാട്ടാന ആക്രമണത്തില്‍ 15 വയസുകാരൻ കൊല്ലപ്പെട്ടിരുന്നു.