മുംബൈ:കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് സഹോദരി വിവാഹം കഴിച്ചതിൽ പ്രകോപിതനായ യുവാവ് സഹോദരി ഭർത്താവിനെ വെടിവച്ച ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിൽ സഹോദരിയുടെ താമസസ്ഥലത്തെത്തിയ ഉത്തർപ്രദേശ് സ്വദേശി ബടുകേശ്വർ ത്രിലോക് തിവാരിയാണ് (32) സ്വയം വെടിയുതിർത്തത്. മുംബൈയിൽ സബർബൻ കണ്ടിവാലിയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് സംഭവം.
സഹോദരി ഭർത്താവിനെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു - ആത്മഹത്യ
കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് സഹോദരി വിവാഹം കഴിച്ചതിൽ പ്രകോപിതനായ യുവാവ് സഹോദരി ഭർത്താവിന് നേരെ വെടിയുതിർത്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാത്രി സഹോദരി വന്ദനയേയും (20) ഭർത്താവ് രോഹിതിനെയും (27) കാണാൻ വന്ന ബടുകേശ്വർ, രോഹിതിന് നേരെ വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉടൻ ഇരുവരും താമസസ്ഥലത്ത് നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതേതുടർന്ന് വീടിന്‍റെ വാതിൽ അകത്തുനിന്ന് പൂട്ടി ബടുകേശ്വർ സ്വയം വെടിയുതിർക്കുകയായിരുന്നു.
ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരി കുടുംബത്തിന്‍റെ എതിർപ്പ് മറികടന്ന് ആറ് മാസം മുൻപാണ് രോഹിതിനെ വിവാഹം ചെയ്തത്. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇയാൾക്ക് എവിടെ നിന്ന് തോക്ക് ലഭിച്ചെന്ന വിവരം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.