ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി. ശ്വാസകോശ അണുബാധയെ തുടർന്ന് ഇന്നലെ മരിച്ച റാഷിദ് അലി ഖാന്‍റെ മൃതദേഹമാണ് കാണാതായത്. റാഷിദ് അലി ഖാന്‍റെ സഹോദരനായ ആമീർ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം കാണാതായ വിവരം അറിയുന്നത്.
തെലങ്കാനയിൽ ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി - ശ്വാസകോശ അണുബാധ
ശ്വാസകോശ അണുബാധയെ തുടർന്നാണ് യുവാവിനെ രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നലെ യുവാവ് മരിക്കുകയായിരുന്നു.
തെലങ്കാനയിൽ ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി
ശ്വാസകോശ അണുബാധയെ തുടർന്നാണ് മെഡിക്യൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അലി ഖാനെ രണ്ട് ദിവസം മുമ്പാണ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം സഹോദരന്‍റെ മൃതദേഹം കണ്ടെത്തണമെന്ന് ആമീർ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനോട് അഭ്യർഥിച്ചു. എന്നാൽ വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.