ലോക്ഡൗണ്‍ മറികടന്ന് പുറത്തു പോയി; സഹോദരനെ യുവാവ് വെട്ടിക്കൊന്നു
കണ്ടീവലി പൊലീസാണ് രജീഷ് ല്ക്ഷമി താക്കൂറിനെ അറസ്റ്റ് ചെയ്തത്. ദുര്‍ഗേഷാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.
മുംബൈ: കൊവിഡ്-19 ലോക്ഡൗണ്‍ നിലനില്ക്കുമ്പേള് പുറത്തിറങ്ങി എന്ന് ആരോപിച്ച് സഹോദരനെ വെട്ടിക്കൊന്ന 28 കാരന് അറസ്റ്റില്‍. കണ്ടീവലി പൊലീസാണ് രജീഷ് ല്ക്ഷമി താക്കൂറിനെ അറസ്റ്റ് ചെയ്തത്. ദുര്‍ഗേഷാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. സിനിമാ പ്രവര്‍ത്തകനായ ജോലി ചെയ്യുന്ന ദുര്‍ഗ രാത്രി പുറത്ത് പോയി തിരിച്ചു വന്നു. ഇതോടെ വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയും സഹോദരനും ഇയാളോട് കയര്‍ത്തു. തര്‍ക്കത്തിനിടെ സഹോദരന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.