പ്രധാന മന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത്
രാജ്യത്തെ കളിപ്പാട്ട നിർമാണത്തിൻ്റെ ഹബ്ബാക്കണമെന്ന് മോദി കഴിഞ്ഞ മൻ കി ബാത്തിലൂടെ പറഞ്ഞിരുന്നു.
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. നമോ ആപ്പിലൂടെയും 1800-11-7800 എന്ന നമ്പറിലൂടെയും പൊതുജനങ്ങളിൽ നിന്ന് പ്രധാന മന്ത്രി അഭിപ്രായങ്ങൾ തേടിയിരുന്നു.
സെപ്റ്റംബർ മാസം പോഷക മാസമായി കണക്കാക്കുമെന്നും രാജ്യത്തെ കളിപ്പാട്ട നിർമാണത്തിൻ്റെ ഹബ്ബാക്കണമെന്നും അദ്ദേഹം ഓഗസ്റ്റ് 30ന് മൻ കി ബാത്തിലൂടെ മോദി പറഞ്ഞിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർഷകരോട് ഉൽപാദനം വർദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.