അമരാവതി: സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങുന്നതിനായി ക്യൂവില്‍ നിന്നയാള്‍ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ രാവിലെയായിരുന്നു സംഭവം. ദീര്‍ഘനേരം ക്യൂവില്‍ നിന്ന ശേഷം ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു - onion price hike latest news
സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങാനായി ദീര്‍ഘനേരം ക്യൂവില്‍ നിന്ന ശേഷം ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു
ഉള്ളി
വന്‍തോതില്‍ ഉള്ളി ശേഖരിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സംസ്ഥാന കാര്‍ഷിക വിപണന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ മുതല്‍ സബ്‌സിഡി നിരക്കില്‍ ആരംഭിച്ച ഉള്ളി വില്‍പന തുടരുമെന്നും അധികൃതർ സ്ഥിരീകരിച്ചു.