തമിഴ് നാട്ടില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച 59 വയസുകാരന്‍ അറസ്റ്റില്‍ - etv bharat news
പീഡന വിവരം പെണ്‍കുട്ടി ബന്ധുവിനോട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധു ജില്ലാ ശിശു സംരക്ഷണ ഓഫീസറിനേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.
ചെന്നൈ: തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ പതിനേഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59 വയസുകാരന്‍ അറസ്റ്റില്‍. സുലൂരില്‍ പ്രതി നടത്തിക്കൊണ്ടിരുന്ന ശിശു സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു പെണ്‍കുട്ടി. നാല് വര്‍ഷം മുമ്പ് കേന്ദ്രം അടച്ച് പൂട്ടിയെങ്കിലും പെണ്‍കുട്ടിയെ സഹായത്തിന് കൂടെ നിര്‍ത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി ബന്ധുവിനോട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധു ജില്ലാ ശിശു സംരക്ഷണ ഓഫീസറിനേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.