ചെന്നൈ: തമിഴ്‌നാട്ടിലെ മദുരവോയലില്‍ ഭാര്യയേയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 39 വയസുകാരനെ അറസ്റ്റ് ചെയ്‌തു. മക്‌ബൂല്‍ അലി സത്താറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇളയ മകൾ പൊള്ളലേറ്റ് ചികിത്സയിലാണ്. കഴിഞ്ഞയാഴ്‌ച ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂവരെയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ ഓടിരക്ഷപ്പെടുകയും ചെയ്‌തു.
ചെന്നൈയില്‍ ഭാര്യയേയും മകനെയും തീകൊളുത്തി കൊന്നു - ലുക്ക് ഔട്ട് നോട്ടീസ്
ഇളയ മകൾ പൊള്ളലേറ്റ് ചികിത്സയില്‍
ചെന്നൈയില്‍ ഭാര്യയേയും മകനെയും തീകൊളുത്തി കൊന്നു
ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യയുടെയും മകന്‍റെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായും ഇയാൾക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ചയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് കസ്റ്റഡിയിൽ വിട്ടു.