കേരളം

kerala

ETV Bharat / bharat

കാട്ടാനകൾക്ക് മേയാൻ കൃഷിയിടമൊരുക്കി അസമിലെ കര്‍ഷകര്‍

33 ഹെക്ടര്‍ ഭൂമിയിലാണ് നാഗോണിലെ കര്‍ഷകര്‍ കാട്ടാനകൾക്ക് വേണ്ടി കൃഷി ചെയ്യുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി സ്നേഹിയുമായ ബിനോദ് ദുലു ബോറ എന്നയാളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ കാട്ടാനകൾക്കായി കൃഷി ചെയ്യുന്നത്

കാട്ടാന

By

Published : Nov 7, 2019, 6:03 PM IST

Updated : Nov 7, 2019, 6:59 PM IST

നാഗോൺ (അസം):ഭക്ഷണം അന്വേഷിച്ച് നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ, കര്‍ഷകരെ സംബന്ധിച്ച് തങ്ങളുടെ കൃഷി നശിപ്പിക്കാനെത്തുന്ന ശത്രുക്കളാണ്. ഈ ശത്രുക്കളെ നേരിടാനായി അസമിലെ ഏതാനും കര്‍ഷകര്‍ ഹെക്ടറുകളോളം ഭൂമി കാട്ടാനകൾക്കുള്ള കൃഷിയിടമാക്കി മാറ്റി. 33 ഹെക്ടര്‍ ഭൂമിയാണ് കാട്ടാനകൾക്ക് സ്വാതന്ത്രത്തോടെ വിഹരിക്കാനുള്ള കൃഷിയിടമാക്കി മാറ്റിയത്. അസമില്‍ 2010 മുതലുള്ള കണക്കുകളില്‍ പരിശോധിച്ചാല്‍ കാട്ടാനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 249 ആനകളും 761 മനുഷ്യരുമാണ്.

പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി സ്നേഹിയുമായ ബിനോദ് ദുലു ബോറ എന്നയാൾ ഹത്തിഗുലി ഗ്രാമവാസികളുടെ സഹായത്തോടെയാണ് കാട്ടാനകൾക്കായി കൃഷി ചെയ്യുന്നത്. ഭക്ഷണ ദൗര്‍ലഭ്യം കൊണ്ട് കാടിറങ്ങുന്ന ആനകൾക്ക് ശാശ്വതമായ പരിഹാരം കാണുകയായിരുന്നു ബോറയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ലക്ഷ്യം .അതിനായി അവര്‍ 33 ഹെക്ടര്‍ കൃഷി ഭൂമി കാട്ടാനകൾക്കായി മാറ്റിവച്ചു. കർഷകർക്ക് അവരുടെ കുടുംബത്തെ പോറ്റാൻ വേണ്ട കൃഷി ഭൂമി പോലും സ്വന്തമായി ഇല്ലെങ്കിലും അവര്‍ ആനകൾക്ക് ഭക്ഷണമൊരുക്കാനായി കൃഷി ഭൂമി ദാനം ചെയ്തു. ഗ്രാമവാസികൾ കാർബി കുന്നിന്‍റെ ചരിവിൽ ആനകൾക്കായി നെൽകൃഷി ചെയ്തു.

കാട്ടാനകൾക്ക് മേയാൻ കൃഷിയിടമൊരുക്കി അസമിലെ കര്‍ഷകര്‍

ബിനോദ് ബോറയും ഭാര്യയും ആനകളും മനുഷ്യനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുന്നിൻ പ്രദേശത്തെ കാട്ടാനകൾ അവരുടെ ആവാസ വ്യവസ്ഥക്ക് പുറത്തെ സമതലത്തങ്ങളിലേക്ക് കൂട്ടത്തോടെ വരുന്നുണ്ടെങ്കില്‍ അത് ഭക്ഷണത്തിന് തന്നെയാണെന്ന് ബോറ പറയുന്നു.
അരിയും പുല്ലും കാട്ടാനകൾക്കായി വിശാലമായി കൃഷിയിടത്തില്‍ ബോറയും സംഘവും കൃഷിചെയ്യുന്നു. കൂടാതെ കുന്നിൻ ചരിവിൽ വാഴക്കൃഷിയും കരിമ്പ് കൃഷിയും ചെയ്യുന്നു.10 ഹെക്ടര്‍ ഭൂമിയിലാണ് ആനകൾക്ക് മാത്രമായി പുല്ല് കൃഷി ചെയ്യുന്നത്.

സംസ്ഥാനത്ത് വനഭൂമിയിലുണ്ടായ കുറവും ഭക്ഷണ ദൗർലഭ്യവും തന്നെയാണ് കാട്ടാനകളെ നാട്ടിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചിരുന്നത്. കാടുകളില്‍ നിന്ന് ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങുന്ന ആനകള്‍ വ്യാപകമായി കൃഷി നാശം ഉണ്ടാക്കിയിരുന്നു. 2018ൽ ശൈത്യകാലത്ത് കാട്ടാനകൾ ഹത്തിഗുലി, രംഗ തുടങ്ങിയ പ്രദേശങ്ങളെ സാരമായി ആക്രമിച്ചിരുന്നു. നാഗോൺ ജില്ലയില്‍ കാട്ടാനകൾ വ്യാപകമായ കൃഷി നാശം വരുത്തിയിട്ടുണ്ട്. ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ തുടങ്ങിയ കാരണങ്ങളാല്‍ നിരവധി കാട്ടാനകള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന തലസ്ഥാനമായ ദിസ്പൂരിൽ നിന്ന് 110 കിലോമീറ്റർ അകലെ നാഗാവോണിൽ കാടും നാടും തമ്മിലുണ്ടായ പോരാട്ടത്തിൽ നിരവധി കാട്ടാനകളും ആളുകളും മരിച്ചിട്ടുണ്ട്. കാർബി കുന്നുകളില്‍ നിന്ന് നാഗാവോൺ സമതലങ്ങളിലേക്ക് കയറുന്ന കാട്ടാനകൾ ഈ പ്രദേശത്തെ നെൽവയലുകളെ സാരമായി ആക്രമിച്ചിരുന്നു.

എന്നാല്‍ ഇന്ന് കാട്ടാനകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എണ്ണത്തിൽ കുറവാണെന്ന് വനംവകുപ്പ് തന്നെ അവകാശപ്പെടുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ദുലു ബോറ വന്യജീവി സംരക്ഷണ എൻ‌ജി‌ഒയായ 'ഹതിബന്ധു'വുമായി സഹകരിച്ചാണ് കാട്ടാനാകൾക്കായി കൃഷി ചെയ്യുന്നത്. ഹത്തിഗുലി ഗ്രാമവാസികളുടെ സജീവമായ സഹകരണമാണ് വ്യത്യസ്തമായ പ്രവൃത്തിക്ക് പിൻബലമേകുന്നത്. നാഗാവോണിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജില്ലാ കൃഷി വകുപ്പ് രാജൻ ചൗധരി എന്നിവരും ഈ പ്രവൃത്തിക്ക് പിന്തുണ നല്‍കുന്നുണ്ട്.

Last Updated : Nov 7, 2019, 6:59 PM IST

ABOUT THE AUTHOR

...view details