കേരളം

kerala

ETV Bharat / bharat

ആഗ്രയിൽ ഡബിൾ ഡക്കർ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു - ഡബിൾ ഡക്കർ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു

70 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മീഡിയനില്‍ ഇടിച്ച് തീപിടിക്കുകയുമായിരുന്നു.

double-decker bus  bus accident  Firozabad  Agra-Lucknow National Highway  road mishap  Firozabad  overturns  ലക്‌നൗ  ഡബിൾ ഡക്കർ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു  ആഗ്ര-ലക്‌നൗ ദേശീയപാത
ആഗ്രയിൽ ഡബിൾ ഡക്കർ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു

By

Published : Aug 16, 2020, 2:43 PM IST

ലക്‌നൗ: ആഗ്ര -ലക്‌നൗ ദേശീയപാതയിൽ ഡബിൾ ഡക്കർ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ വിഷ്‌ണു ത്രിഷിദേവ് എന്ന യാത്രക്കാരനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറേയും കണ്ടക്ടറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 70 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മീഡിയനില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details