മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ആളെ പിടികൂടി. കമ്രാൻ ഖാൻ എന്ന 25കാരനെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ബോംബ് സ്ഫോടനത്തിലൂടെ മുഖ്യന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്‌ച പുലർച്ചെയാണ് ഉത്തർപ്രദേശ് പൊലീസ് സോഷ്യൽ മീഡിയ ഹെൽപ് ഡെസ്‌കിലേക്ക് ഫോൺകോൾ വരുന്നത്.
യുപി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ - മുംബൈ
മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബോംബ് സ്ഫോടനത്തിലൂടെ മുഖ്യന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.
യുപി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
തുടർന്ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. മുംബൈയിൽ നിന്നുള്ള കോളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപി പൊലീസ് മഹാരാഷ്ട്ര എടിഎസിന് വിവരം നൽകി. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡിൽ ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കൈമാറും.