യുപിയിൽ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍ - യുപി
തെരുവ് നായ്‌ക്കൾക്ക് ആഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ ആക്രമിച്ചത്
യുപിയിൽ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍
ലക്‌നൗ:ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍. തെരുവ് നായ്‌ക്കൾക്ക് ആഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിക്ക് മര്‍ദനമേറ്റത്. മെയ് 25നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സ്വന്തം പ്രദേശത്ത് താമസിക്കുന്നയാൾ മർദിച്ചെന്നായിരുന്നു പരാതി. ഐപിസി സെക്ഷൻ 354 ബി, 504, 323 പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.