കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബംഗാള്‍ ബിജിപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്ത്. മമത സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയാണ്. എത്ര പേര്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നുണ്ടെന്നറിയാൻ യുഎന്നിന്‍റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന മമതയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ദിലീപ് ഘോഷ് ഇക്കാര്യം പറഞ്ഞത്.
മമതയ്ക്ക് അധികാരത്തില്‍ തുടരാൻ അര്‍ഹതയില്ലെന്ന് ദിലീപ് ഘോഷ്
പാകിസ്ഥാന്‍റെ ഭാഷയാണെന്ന് മമത സംസാരിക്കുന്നതെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്
പാകിസ്ഥാനേപ്പോലെ എല്ലാ കാര്യത്തിലും യുഎന്നിന്‍റെ സഹായം അഭ്യര്‍ഥിക്കാനാണ് മമത ശ്രമിക്കുന്നത്. രാജ്യത്തെ നിയമ സംവിധാനത്തെയോ പാര്‍ലമെന്‍റിനേയോ വിശ്വസിക്കാത്ത നേതാവാണ് മമതയെന്നും അതിനാല്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാൻ അര്‍ഹതയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് യുഎന്നോ മനുഷ്യാവകാശ കമ്മീഷനോ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മമത ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞിരുന്നു.