ഇരുപത്തിയൊന്നു വർഷക്കാലത്തെ സഖ്യമാവസാനിപ്പിച്ച് പിരിയുമ്പോൾ ലോഗോയിലും പേരിലും കൂടെയുണ്ടായിരുന്ന കോൺഗ്രസ് സാന്നിധ്യം പാടെ അവസാനിപ്പിക്കുകയാണ് തൃണമൂൽ പാർട്ടി. തൃണമൂൽ പുറത്തിറക്കിയ പുതിയ ലോഗോയിൽ നീല പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന രണ്ട് പൂവുകളും, പച്ച നിറത്തിൽ തൃണമൂലെന്ന് എഴുതി ചേർത്തതും കാണാം. 1998 ലാണ് കോൺഗ്രസുമായി വേർപിരിഞ്ഞ് മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്.
ലോഗോയിൽ പോലും കോൺഗ്രസ് വേണ്ട; തൃണമൂൽ കോൺഗ്രസിനി തൃണമൂൽ മാത്രം
പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, ട്വിറ്റർ അക്കൗണ്ട്, മമതാ ബാനർജിയുടെ ഫേസ്ബുക്ക് പേജ് തുടങ്ങിയവയിൽ തൃണമൂലിന്‍റെ പുതിയ ലോഗോയാണ് ഉപയോഗിച്ചിരിക്കുന്നത്.
തൃണമൂൽ പുതിയ ലോഗോയും പഴയ ലോഗോയും
21 വഷങ്ങൾക്ക് ശേഷം തൃണമൂൽ കോൺഗ്രസിനി തൃണമൂലെന്ന പേരിൽ മാത്രമറിയപ്പെടുമെന്നും, പാർട്ടി ബാനറുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും കോൺഗ്രസ് പേര് നീക്കം ചെയ്യുമെന്നും മമതാ ബാനർജി പറഞ്ഞു. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പേര് തൃണമൂൽ കോൺഗ്രസെന്ന നിലയിൽ തന്നെ തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.