ന്യൂഡൽഹി:ബംഗാളിൽ അരാജകത്വം നിലനിൽക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലുണ്ടായ വ്യാപക അക്രമത്തിന് പിന്നില്‍ മമതാ ബാനർജി ആണെന്നും ആരോപിച്ച് രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പിനിടെ നടന്ന ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ബംഗാൾ മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജി ഏറ്റെടുക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അക്രമത്തിന്‍റെ ഉത്തരവാദിത്തം മമത ബാനർജിക്കെന്ന് രാജ്നാഥ് സിംഗ് - കൊല്‍ക്കത്തയിലെ വ്യാപക അക്രമം
"സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും അക്കാര്യത്തിൽ മമത പരാജയപ്പെട്ടു" - രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും അക്കാര്യത്തിൽ മമത പരാജയപ്പെട്ടുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. കൊല്‍ക്കത്തയിലുണ്ടായ വ്യാപക ആക്രമണത്തിൽ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യങ്ങൾ വിശകലനം ചെയ്യണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഫാനി ചുഴലിക്കാറ്റിന്‍റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോൾ മമത എടുത്തില്ലെന്നും ആദ്യമായിട്ടാവും പ്രധാനമന്ത്രിയുടെ ഫോൺ കോൾ ഒരു മുഖ്യമന്ത്രി എടുക്കാതിരുന്നതെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു മുഖ്യമന്ത്രി ഇങ്ങനെ പെരുമാറിയാൽ രാജ്യത്തിന്‍റെ ഫെഡറൽ വ്യവസ്ഥ എന്താകുമെന്നും രാജ് നാഥ് സിംഗ് ചോദിച്ചു.