ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗം ഇന്ന്. ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ നടപടി എന്ന നിലയിലാണ് യോഗം. പാർലമെന്‍റിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ മാത്രമെ പങ്കെടുക്കാവുവെന്നാണ് നിർദേശം.
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്"' പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് - കെ. ചന്ദ്രശേഖര്‍ റാവു
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവർ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനോട് യോജിക്കുന്നില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവർ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമതയുടെ നിലപാട്. വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മമത പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ചന്ദ്രശേഖര്‍ റാവുവിന് പകരം അദ്ദേഹത്തിന്‍റെ മകന്‍ കെ.ടി രാമറാവു പ്രധാനമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.