കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് മമതാ ബാനര്‍ജി. എംഎല്‍എ സില്‍ബാന്ദ്ര ദത്തയും പാര്‍ട്ടിയില്‍ നിന്ന് ഇന്ന് രാജി വെച്ചു. കഴിഞ്ഞ ദിവസം പ്രമുഖ നേതാവായ സുവേദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. നിയമസഭാംഗത്വവും അദ്ദേഹം രാജിവെച്ചിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്. എന്നാല്‍ എല്ലാ വെള്ളിയാഴ്‌ചയും ബാച്ചുകളായി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കുമെന്ന് ടിഎംസി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ച് മമതാ ബാനര്‍ജി
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. പ്രമുഖ നേതാവായ സുവേദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ച് മമതാ ബാനര്‍ജി
പാര്‍ട്ടിയംഗമെന്ന നിലയില്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ക്കും വെല്ലുവിളിക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ടിഎംസിക്കും സുവേദു അധികാരി രാജി കത്തില്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യാഴാഴ്‌ച അസാന്‍സോള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസമിതി ചെയര്‍മാന്‍ പദവിയില്‍ നിന്നും എംഎല്‍എ ജിതേന്ദ്ര് തിവാരി രാജിവെച്ചിരുന്നു. ബര്‍ദമാന്‍ ജില്ലയിലെ ടിഎംസി പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.