കൊല്‍ക്കത്ത: നഴ്‌സിന് താമസസൗകര്യം ഒരുക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താമസിക്കാന്‍ സര്‍ക്കാര്‍ ഫ്ലാറ്റു തന്നെയാണ് മുഖ്യമന്ത്രി വാടകയ്‌ക്ക് നല്‍കിയത്.കൊവിഡ് ബാധിക്കുമെന്നാരോപിച്ച് നഴ്‌സ് സ്വന്തം വീട്ടില്‍ താമസിക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടിയെടുത്തത്.
നഴ്‌സിന് താമസിക്കാന്‍ സര്‍ക്കാര്‍ ഫ്ലാറ്റ് നല്‍കി മമതാ ബാനര്‍ജി - മമതാ ബാനര്‍ജി
കൊവിഡ് ബാധിക്കുമെന്നാരോപിച്ച് നഴ്‌സ് സ്വന്തം വീട്ടില്‍ താമസിക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തിരുന്നു.
നഴ്‌സിന് താമസിക്കാന്‍ സര്‍ക്കാര്‍ ഫ്ലാറ്റ് നല്‍കി മമതാ ബാനര്‍ജി
നദിയ ജില്ലയിലെ രണഖട്ടിലാണ് നഴ്‌സും കുടുംബവും താമസിച്ചിരുന്നത്. പ്രദേശവാസികളുടെ പ്രവര്‍ത്തിയെ അപലപിച്ച മുഖ്യമന്ത്രി സ്വന്തം വീട്ടുകാര്‍ക്ക് ദുരനുഭവം ഉണ്ടായാല്‍ ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ തുടരുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. സമീപകാലത്ത് ഒരു ഡോക്‌ടറെ ഹൗസിങ് കോളനിയില്‍ കയറാന്‍ സമ്മതിക്കാതിരിക്കുകയും ഡോക്‌ടര്‍ക്ക് രാത്രി മുഴുവന്‍ കാറിലിരിക്കേണ്ടി വന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.