ബംഗ്ലൂരു:മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വേണ്ടത്ര പരിഗണിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഖാര്‍ഗെയോട് പലപ്പോഴും പാര്‍ട്ടി അനീതി കാണിച്ചു. വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതിനാലാണ് അദ്ദേഹം തഴയപ്പെട്ടതെന്നും അല്ലാത്തപക്ഷം നേരത്തെ മുഖ്യന്ത്രി ആകേണ്ടിയിരുന്ന വ്യക്തിയാണ് ഖാര്‍ഗെയെന്നും കുമാരസ്വാമി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി പരിഗണിക്കാത്ത വ്യക്തി; കുമാരസ്വാമി
മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുണ്ടായിരുന്നിട്ടും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതിനാല്‍ തഴയപ്പെട്ട വ്യക്തിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി പരിഗണിക്കാത്ത വ്യക്തിയെന്ന് ; കുമാരസ്വാമി
കര്‍ണാടക ചിഞ്ചോളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുഭാഷ് റാത്തോഡിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഇത് രണ്ടാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ കർണാടക നിയമസഭയിലേക്ക് വിജയിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഖാര്‍ഗെ.