മുംബൈ: മാലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും ഡിസംബർ 19ന് അടുത്ത വാദം കേൾക്കുന്നതിനായി കോടതിയിൽ ഹാജരാക്കാൻ മുംബൈയിലെ പ്രത്യേക എൻഐഎ കോടതി നിർദേശിച്ചു. കേസിലെ ഏഴ് പ്രതികളിൽ മൂന്ന് പേരായ എൽടി കേണൽ പുരോഹിത്, സമീർ കുൽക്കർണി, അജയ് റഹിർകർ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. ബിജെപി എംപി പ്രഗ്യ താക്കൂർ, വിരമിച്ച മേജർ രമേശ് ഉപാധ്യായ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. യുഎപിഎ, സ്‌ഫോടകവസ്തു ലഹരിവസ്തു നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാലേഗാവ് സ്ഫോടനം; പ്രതികളെ ഡിസംബർ 19ന് കോടതിയിൽ ഹാജരാക്കണമെന്ന് എൻഐഎ കോടതി - Malegaon blast case
കേസിലെ ഏഴ് പ്രതികളിൽ മൂന്ന് പേരായ എൽടി കേണൽ പുരോഹിത്, സമീർ കുൽക്കർണി, അജയ് റഹിർകർ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി.
മാലേഗാവ് സ്ഫോടനം; പ്രതികളെ ഡിസംബർ 19ന് കോടതിയിൽ ഹാജരാക്കാൻ എൻഐഎ കോടതി
2008 സെപ്റ്റംബർ 29നാണ് മഹാരാഷ്ട്രയിലെ മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ആറ് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു