കേരളം

kerala

ലോക്ക് ഡൗണ്‍ നീക്കുന്നതിന് മുമ്പ് കൊവിഡിനെ നേരിടാന്‍ സംവിധാനം ഒരുക്കണമെന്ന് ഭൂപേഷ് ബാഗല്‍

By

Published : Apr 6, 2020, 3:52 PM IST

അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നതിന് മുമ്പ് വൈറസ് പടരാതിരിക്കുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്തണമെന്നും ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാഗല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Chhattisgarh  Prime Minister  Narendra Modi  Letter  Chief Minister  Transport Strategy  Lockdown Period  ലോക്ക് ഡൗണ്‍ നീക്കുന്നതിന് മുമ്പ് കൊവിഡിനെ നേരിടാന്‍ സംവിധാനം ഒരുക്കണം; ചത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി
ലോക്ക് ഡൗണ്‍ നീക്കുന്നതിന് മുമ്പ് കൊവിഡിനെ നേരിടാന്‍ സംവിധാനം ഒരുക്കണം; ചത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി

റായ്‌പൂര്‍: ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചതിന് ശേഷം അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നതിന് മുമ്പ് യാത്രക്കാരെ പരിശോധിക്കണമെന്നും കൊവിഡ്‌ കേസുകൾ ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വ്യോമ-റെയില്‍ ഗതാഗതം ആരംഭിച്ചാല്‍ രോഗബാധിതർ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്ക്‌ വരാനും രോഗം പടരാനും സാധ്യതയുണ്ട്. അതിനാല്‍ അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നതിന് മുമ്പ് വൈറസ് പടരാതിരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും ഈ വിഷയം ചർച്ച ചെയ്യണമെന്നും ബാഗല്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ മുഖ്യമന്ത്രിമാരുമായി നേരത്തെ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 4 വരെ സംസ്ഥാനത്ത് 1590 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അതിൽ 1375 ഫലങ്ങൾ നെഗറ്റീവ് ആണെന്നും ഇനി 205 ഫലങ്ങളാണ്‌ ലഭിക്കാനുള്ളതെന്നും ബാഗല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details