മുംബൈയിൽ ഹോട്ടലിന് തീപിടിച്ചു - Major fire at hotel in South Mumbai
ബുധനാഴ്ച രാത്രി മറൈൻ സ്ട്രീറ്റിലെ മെട്രോ സിനിമയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടൽ ഫോർച്യൂണിലാണ് തീപിടിത്തമുണ്ടായത്. 25 താമസക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
മുംബൈയിൽ ഹോട്ടലിന് തീപിടിച്ചു
മുംബൈ:മുംബൈയിൽ ഹോട്ടലിന് തീപിടിച്ചു. ബുധനാഴ്ച രാത്രി മറൈൻ സ്ട്രീറ്റിലെ മെട്രോ സിനിമയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടൽ ഫോർച്യൂണിലാണ് തീപിടിത്തമുണ്ടായത്. 25 താമസക്കാരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 25 പേരും ഡോക്ടർമാരാണ്. അഞ്ച് നില കെട്ടിടത്തിന്‍റെ ഒന്നും മൂന്നും നിലകളിലാണ് തീ പടർന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു.