ജാർഖണ്ഡിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു - hazaribag
സ്ഥലം എംഎൽഎയോടും എംപിയോടും സ്ഥലത്ത് സിസിടിവി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു
റാഞ്ചി: മഹാത്മാഗാന്ധിയുടെ പ്രതിമ അക്രമികൾ നശിപ്പിച്ചു. ഗാന്ധിജിയുടെ ചിതാഭസ്മം നിമഞ്‌ജനം ചെയ്ത കോനാർ നദിയുടെ തീരത്തുള്ള ഗാന്ധി ഘട്ടിലെ പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് അക്രമികള്‍ പ്രതിമ നശിപ്പിച്ചത്. അതേ സമയം മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികത്തെ തുടർന്ന് ഗാന്ധിയുടെ പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണർ ഭുവനേഷ് പ്രതാപ് സിംഗ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചു. സ്ഥലം എംഎൽഎയോടും എംപിയോടും സ്ഥലത്ത് സിസിടിവി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.