1930 ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക വർഷമായിരുന്നു. ദണ്ഡിയില്‍ ബ്രിട്ടീഷ് ഉപ്പ് നിയമം ലംഘിച്ച് മഹാത്മാഗാന്ധി സ്വാതന്ത്ര്യസമര പോരാട്ടം ശക്തമാക്കിയത് 1930ലാണ്. ഇത് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് നയിച്ചു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഹമ്മ എന്ന ചെറിയ ഗ്രാമം ബാപ്പുവിന്റെ ഉപ്പ് സത്യാഗ്രഹത്തിൽ പ്രധാന പങ്കുവഹിച്ചു. വിശാലമായ തീരപ്രദേശമുള്ളതിനാൽ ഒഡീഷയിലെ കാർഷിക മേഖലയിലെ ഏക അനുബന്ധ വ്യവസായം ഉപ്പ് വ്യവസായമായിരുന്നു. ഉത്‌കൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എച്ച്.കെ മഹാതാബിന്‍റെ നേതൃത്വത്തിൽ ഒഡീഷയിൽ ഉപ്പ് സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ചു. ഹമ്മയിലെ ജനങ്ങളും പ്രസ്ഥാനത്തിൽ ചേർന്നു. ബാപ്പു ഗ്രാമം സന്ദർശിച്ച് നാട്ടുകാരുമായി നേരിട്ട് സംവദിക്കുകയും ഒഡീഷയിലെ മുന്നേറ്റം ത്വരിതപ്പെടുത്തുകയും ചെയ്തു. 1930 ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തപ്പോൾ പ്രദേശത്തെ ഉപ്പ് കർഷകർ ഉപ്പ് കൃഷി ചെയ്യുന്നത് നിർത്തി മഹാത്മജിക്കൊപ്പം നിന്നു.
1927 ഡിസംബറിൽ ബാപ്പു ഈ പ്രദേശം സന്ദർശിച്ചിരുന്നു. റാംബയിലെ രാജകീയ വസതിലെ സന്ദർശക പുസ്തകത്തിൽ ബാപ്പു ഒപ്പിട്ടിട്ടുണ്ട്. നിസഹകരണ പ്രസ്ഥാന കാലത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ. രാധാകൃഷ്ണൻ, ശാസ്ത്രി തുടങ്ങിയ നേതാക്കൾ രംഭ റോയൽ പ്രസിഡൻസിയിൽ താമസിച്ചു.